Posts

Showing posts from January, 2019

ജിന്ന് ബാധ , പിശാച് ബാധ

ജിന്ന് ബാധ , പിശാച് ബാധ   ഷാഹിദ് മൂവാറ്റുപ്പുഴ ഈജിപ്ഷ്യൻസും മേസപ്പെട്ടോമിയൻസും  തുടങ്ങി  ഹീബ്രൂസും യുറോപ്യൻസും വരെ നീണ്ടു കിടക്കുന്ന സാംസ്കാരിക നാഗരികതയിൽ ഒരെത്തിനോട്ടം നടത്തിയാൽ മാനസിക രോഗം എന്നത്  ഒരു രോഗമായി പരിഗണിക്കാൻ തുടങ്ങിയത്  പത്തൊൻപതാം നൂറ്റാണ്ടിലാണ്  എന്ന് കാണാൻ കഴിയും.. പിശാച്ചുകളുടെ അല്ലെങ്ങിൽ ദുഷ്ട്ട ആത്മാക്കളുടെ ഉപദ്രവമാണ്  മാനസ്സിക നില തെറ്റി ഭ്രാന്താകാൻ കാരണമെന്നാണ്  മിക്ക സമൂഹവും വിശ്വസിച്ചു പോന്നത് . BC 600 കളിലെ  ഇന്ത്യൻ ആയുർവേദ ഗ്രന്ഥങ്ങളിൽ വരെ അതിനെ കുറിച്ചുള്ള പരാമർശം കാണാം . അഭൌമിക ആത്മാക്കളുടെ  സന്നിവേശമാണ്  അതിന്  കാരണമെന്ന്  ആയുർവേദം പറഞ്ഞിരുന്നു . [ചരക സംഹിത ]              ഇന്നും സമ്പൂർണ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത ഒരു രോഗമാണ് മാനസിക രോഗം . അതിനാൽ തന്നെ അതെച്ചുറ്റിപറ്റി ധാരാളം അന്ധവിശ്വാസങ്ങളും ഉണ്ട് . പ്രേതബാധ . ജിന്ന് ബാധ , ഡെവിൾ പോസ്സെഷൻ , മാരണം [വിച്ചിംഗ് ]എന്നിങ്ങനെ പല പേരിലും ഈ മാനസ്സിക രോഗം ജനങ്ങളിൽ പ്രശസ്തമാണ് . വ്യത്യസ്ത മതങ്ങളിൽ അനുസരിച് ഇതിന്റെ പിന്നിലെ കാരണവും മാറികൊണ്ടിരിക്കും . ഹിന്ദു മതമാനുസരിച്  ഇത്  കൂടോത്രം കൊണ്ടും, ആത്മാക്