Posts

Showing posts from July, 2018
Image
Image
Image
Image
Image
Image
സംഗീതവും , സംഗീത ഉപകരണങ്ങളും ഇസ്ലാമിക വീക്ഷണത്തിൽ ഷാഹിദ് മൂവാറ്റുപ്പുഴ സംഗീതവും സംഗീത ഉപകരണങ്ങളും നീരുപധികം നിഷിദ്ധ മാണെന്ന് ഇന്ന് ചില തീവ്രസൂഫി ചിന്തകർ പ്രചരിപ്പികുന്നതിന്റെ സാഹചര്യത്തിൽ ഇസ്ലാമിക മായ വീക്ഷണം എന്താണെന്ന് ചർച്ച ചെയ്യാനാണ് ഈ ലേഖനം എഴുതിയത് . ബഹുമാന്യനായ മുഹദ്ധിസ് എ.അബ്‌ദുൽ സലാം സുല്ലമി ഈ വിഷയത്തിൽ വളരെ പണ്ട് തന്നെ രചിച്ച ഒരു ബുക്കിലെ ഹദീസുകൾ ഇതിൽ കൊടുത്തിട്ടുണ്ട് . കൂടാതെ വ്യത്യസ്ത സനാദുകളിൽ വന്ന പ്രസ്തുത ഹദീസുകളുടെ തഖ് രീജും കൂടുതലായി ഈ ലേഖനത്തിൽ കൊടുത്തിട്ടുണ്ട് . ഇസ്ലാമിക പ്രമാണങ്ങളിൽ സംഗീത ഉപകരണങ്ങൾ നിഷിദ്ധമാണ് എന്നാണോ മനസ്സിലാക്കാൻ സാധിക്കുക ? അല്ലാ, എന്നാണ് മനസ്സിലാകാൻ കഴിയുക . "ലഹവുൽ ഹദീസ് " എന്ന പദം , സംഗീതത്തെ കുറിച്ചാണെന്ന് മിക്കവരും വ്യാഖ്യാനം പറയുന്നു ഈ പദം സംഗീതത്തെ മാത്രം ഉദ്ദേശിക്കൽ ശരിയല്ല. കാരണം "യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.