Posts

Showing posts from September, 2018
സിഹ്ർ യാഥാർഥ്യം ഇതാണ്. സിഹിർ എന്ന ഒരു പ്രവർത്തി ഉണ്ട്. നമ്മുടെ നാട്ടിൽ ചില സിദ്ധന്മാർ ചെയ്യുന്നത് പോലെ. അവരും ചില കർമ്മങ്ങളൊക്കെ ചെയ്യാറുണ്ടല്ലോ. വാസ്തവത്തിൽ അത് തട്ടിപ്പാണെന്നു നമുക്കറിയാം. അവർ ചെയ്യുന്ന ആ പ്രവർത്തി കൊണ്ട് എന്തെങ്കിലും സംഭവിക്കുമോ? ഒന്നും സംഭവിക്കില്ല. എന്നാൽ ആ പ്രവർത്തികൾക്ക് ഫലമുണ്ടെന്നു വരുത്തിത്തീർക്കുവാൻ അവർ പല ചതികളും വഞ്ചനകളും നടത്തുന്നു. അത് ചിലപ്പോൾ ഏഷണിയും നുണ പറച്ചിലുമാകാം,അല്ലെങ്കിൽ മറ്റെന്തെങ്കിലും ചതി പ്രയോഗങ്ങളാകാം. അത് ഓരോ സിഹിറിന്റെയും ലക്ഷ്യങ്ങൾക്കനുസരിച്ചായിരിക്കും.ഇങ്ങനെ ചില തട്ടിപ്പിലൂടെ അവർ തങ്ങളുടെ ഉദ്ദേശം പൂർത്തീകരിക്കുന്നു. എന്നിട്ടു തങ്ങൾ ചെയ്ത സിഹ്ർ മൂലമാണ് അല്ലെങ്കിൽ അദൃശ്യ കഴിവ് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.ദുർബല വിശ്വാസികൾ അത് കേട്ട് വിശ്വസിക്കുന്നു.അങ്ങനെ പാമര ജനങ്ങളെ ശിര്കിലേക്കും കുഫ്‌റിലേക്കും തള്ളിവിടുന്നു. ഇത് കൊണ്ട് തന്നെയാണ് അതിനെ കുഫ്ർ എന്ന് പറയുന്നതും.ഇത് പോലെ തന്നെയാണല്ലോ ജ്യോതിഷത്തിലും പക്ഷിശാസ്ത്രത്തിലുമൊക്കെ സംഭവിക്കുന്നത്. അത് ചെയ്യുന്നതിനും ഓരോ കർമ്മമുണ്ട്. കപ്പടി നിരത്തിയും ദേവീ ദ
തബർറുക്ക്                                                              ഷാഹിദ്  മനുഷ്യൻ പൊതുവേ ദുർബല മനസ്സിന്റെ ഉടമയാണ്  ജീവിതത്തിൽ നേരിടുന്ന ചെറിയ ചെറിയ പ്രയാസങ്ങൾ പോലും അവന്നു സഹിക്കാവുന്നതിലപ്പുറമായി അവൻ കാണുന്നു . അതുകൊണ്ടു തന്നെ ആ പ്രയാസം എങ്ങിനെ ഉണ്ടായി എന്ന്  മനസ്സിൽ ചിന്തിച്ചു ചിന്തിച്ചു അവൻ സ്വയം പല കാരണങ്ങളും കണ്ടെത്തുന്നു . ചില ജീവിത ശൈലികളെ വരെ ചിലർ അവരുടെ ഭാഗ്യമുദ്രയായി കണക്കാക്കുന്നു . ചില ക്രിക്കെറ്റ്  കളിക്കാർ പ്രത്യേക ബാഡ്ജുകളും മറ്റും തങ്ങളുടെ ഭാഗ്യമുദ്രയായി അണിഞ്ഞു കളിക്കാൻ ഇറങ്ങുന്നത് അത്തരത്തിൽ ഒരു ഉദാഹരണമാണ് . ഒരു വട്ടം ആ ബാഡ്ജ്  അണിയാൻ സാധിച്ചില്ലെങ്കിൽ താങ്കൾക് പ്രയാസങ്ങൾ ഉണ്ടാകുമെന്നു അവർ  വിശ്വസിക്കുന്നു. ഇത്തരക്കാർ പ്രപഞ്ചത്തിലുള്ള ചരാചരങ്ങളിൽ നിന്നും ഗുണ ദോഷങ്ങൾ പ്രതീക്ഷിക്കുന്നു . അഭൗതീഗമായ മാർഗത്തിലാണ്  ഈ ഗുണ ദോഷങ്ങൾ മിക്കതും അവർ പ്രതീക്ഷിക്കുന്നത്. ബാഡ്ജ് ഭൗതീക വസ്തുവായിട്ടുപ്പോലും , ഒരു ബാഡ്ജ് കെട്ടിയാൽ അയാൾക്  കൂടുതൽ റൺസ് അടിക്കാൻ പറ്റുന്നത്  എങ്ങിനെ എന്ന്  ഭൗതീകമാനങ്ങൾ കൊണ്ട്  വിവരിക്കാൻ സാധിക്കാത്തതുകൊണ്ടാണ്   അതിനെ അഭൗതീക മാർഗ്ഗം എന്ന് വ
മരണപെട്ടവരോടുള്ള തവസ്സുൽ                                                                       ഷാഹിദ് മുജാഹിദ് പ്രസ്ഥാനം മഹാന്മാരായ സഹാബികളെ ആദരിക്കുന്നവരും , അവരുടെ ജീവിത പാഥ സ്വന്തം ജീവിതത്തിൽ സ്വാംശീകരിക്കാൻ ശ്രമിക്കുന്നവരുമാണ് . മുഹാജിറുകളെയും , അൻസാറുകളെയും , അവരിൽ ബദരീങ്ങളെയും , ഉഹദീങ്ങളെയുമെല്ലാം മുജാഹിദുകൾ അതിരറ്റു സ്നേഹിക്കുന്നു . അവരെ റോൾ മോഡലാകാൻ ശ്രമിക്കുന്നു . അവർ ബദറിൽ യുദ്ധം ചെയ്തത് മക്കയിലെ പൂർവികരായ ഔലിയാക്കളെ ആരാധിക്കാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയല്ലായിരുന്നു . അവർ യുദ്ധം ചെയ്തത് അമ്പിയാക്കളെ വിളിക്കുന്നതിനള്ള സ്വാതന്ത്രത്തിനു വേണ്ടിയല്ലായിരുന്നു. അവർ യുദ്ധം ചെയ്തത് ഇബ്രാഹിം നബിയെ വിളിച്ച് തേടാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയല്ലായിരുന്നു. മറിച്ച് അവർ യുദ്ധം ചെയ്തത് അല്ലാഹുവിനെ മാത്രം വിളിച്ചു തേടാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയായിരുന്നു . ആ ബദരീങ്ങളുടെ ചരിത്രം വരും തലമുറക്ക് പറഞ്ഞു കൊടുക്കാനും അതിലൂടെ അല്ലാഹുവിനു പുറമെ വിളിച് തേടുന്ന സകല ആരാധ്യരെയും ബഹിഷ്‌ക്കരിക്കാനും മുജാഹിദുകൾ സദാ ജാഗരൂകരാണ് . അവരുടെ മഹത് ചരിത്രം , വിശ്വാസ ദാർഢ്യം ഇതെല്ലാം പറയാനും പ്രചരിപ്പിക
സഹിഹ് ബുഖാരിയിലെ വിമർശന വിധേയരായ നിവേദകർ സഹിഹ്  ബുഖാരിയിലെ വിമർശന വിധേയരായ നിവേദകർ ഷാഹിദ്  മുവാറ്റുപ്പുഴ ഇസ്ലാമിക ചരിത്രത്തിനു മുന്നിൽ ചെന്ന്  നിന്നാൽ അവിടെ ഇമാം ബുഖാരി എന്ന അത്യുജ്വലപ്രഭാവനെ കാണാതിരിക്കാൻ ആർക്കുമാവില്ല . മായ്ച്ചാലും മായാതെ അദ്ദേഹം ചരിത്രത്തിലും മനുഷ്യഹൃദയങ്ങളിലും നിലനിൽക്കുന്നു . ഉസ്ബെക്കിസ്ഥാനിലെ ഖുറാസാൻ പ്രവിശ്യയിൽ പെട്ട ബുഖാറാ എന്ന പ്രദേശത്ത് ഹിജറ 194 ശവ്വാൽ 13 നു ഒരു ഈദ്‌ ഉൽ ഫിത്തർ ജുമുഅ ശേഷം മുസ്ലിം സമൂഹത്തിന്  ഈദ്‌ ഉപഹാരമെന്നോണം അദ്ദേഹം ഭൂജാതനായി . അദ്ദേഹത്തിന്റെ പേര് മുഹമ്മദ്‌ എന്നായിരുന്നു . പൂർണ്ണ നാമം ; ബാദദ്ബഹ്  ഇബ്ൻ ബർദസ്ബഹ് ഇബ്ൻ മുഗീറാ ഇബ്ൻ ഇബ്രാഹീം ഇബ്ൻ ഇസ്മയിൽ ഇബ്ൻ മുഹമ്മദ്‌ എന്നായിരുന്നു . അദ്ദേഹം പേർഷ്യൻ വംശജനായിരുന്നു . ശൈഖുൽ ഹദീസ് ഇമാം ബുഖാരി എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു . അദ്ദേഹത്തിന്റെ പ്രാപിതമഹനായ മുഗീറയാണ് ഇസ്ലാം സ്വീകരിച് വന്നത് . ബുഖാറയിലെ ഗവർണർ യമാൻ ജുഹ്ഫീ വഴിയാണ്  ഇസ്ലാം സ്വീകരിച്ചത് . അങ്ങിനെ ബുഖാറയിൽ താമസമാക്കി . ഹിജറ 90 ൽ ഹജ്ജാജ്  ഇബ്ൻ യൂസഫിന്റെ കാലത്താണ് ബുഖാറാ പ്രവിശ്യ  ഇസ്ലാം കീഴടക്കിയത് . പ്രമുഖരായ ഇസ്ലാമിക വിജ്ഞ