Posts

Showing posts from March, 2019
Image
അല്ലാഹുവിന്റെ സൃഷ്ടിയോടു സാദിര്ഷപ്പെടുത്തുന്ന രൂപത്തിൽ ജീവനുള്ളവയുടെ ചിത്രങ്ങൾ വരയ്ക്കുന്നത് ഹറാമാണ്.എന്നാൽ ഫോട്ടോ പ്രതിബിംബം മാത്രമാണ്. സൃഷ്ടിയല്ല. അത് കൊണ്ട് തന്നെ തെറ്റായ ഉദ്ദേശങ്ങൾക്കല്ലെങ്കിൽ ഹലാലുമാണ്.എന്നാൽ തസ്‌വീർ ഉണ്ടാക്കുന്നവർ ശിക്ഷിക്കപ്പെടും എന്ന ഹദീസ് വെച്ച് ഫോട്ടോയും വിഡിയോയും ഹറാമാക്കിയ നൂറ്റാണ്ടിലെ മുഹദ്ദിസായ ഷെയ്ഖ് നാസിറുദ്ധീൻ അല്ബാനിയും അത് പോലെ മറ്റു പണ്ഡിതന്മാരുടെയും ഫത്വയിലെ അബദ്ധങ്ങളാണ് സാകിർ നായിക് ഇവിടെ തികച്ചും യുക്തിസഹമായും പ്രമാണബദ്ധമായും സമര്ഥിച്ചിരിക്കുന്നതു. പ്രമാണം മനസ്സിലാക്കുന്നിടത്തു യുക്തിയൊക്കെ മാറ്റിവെച്ചു പണ്ഡിതന്മാരെ അന്ധമായി പിന്തുടരുന്ന പ്രവണത സമീപകാലത്തു കണ്ടുവരുന്നു. അത്തരക്കാർക് ഒരു ഉല്ബോധനമാണ് ഈ പ്രഭാഷണം. ഇത് പോലെ തന്നെയാണ് സംഗീതത്തിന്റെ വിഷയത്തിലും. അല്ലാഹുവിന്റെ സ്മരണയിൽ നിന്നും തെറ്റിക്കുന്നുവെങ്കിൽ, സംഗീതം എന്നല്ല വിനോദമായാലും ഹറാം തന്നെ. എന്നാൽ അല്ലാഹുവിന്റെ സ്മരണയിലേക്കു നമ്മെ നയിക്കുന്നതും, അന്ധവിശ്വാസങ്ങളിൽ നിന്നും നമുക്കു മുക്തി നൽകുന്നതും ആയ നല്ല ഗാനങ്ങൾ അതിൽ വാദ്യോപകരണങ്ങൾ ഉണ്ടെങ്കിൽ പോലും അത് ഹലാലാണ്. ദഫ് മുട്ടുന്നത് വാദ