Posts

Showing posts from February, 2019
സനദ് സ്വഹീഹായാൽ മാത്രം ഹദീസ് സ്വഹീഹ് ആകില്ല . മത് ന് കൂടി ഇല്ലത്തിൽ നിന്നും മുക്തമാകണം . ഇമാം ഇബ്ൻ കസീർ പറയുന്നു : صحة الإسناد لا يلزم منها صحة الحديث ഹദീസിന്റെ സനദ് സ്വഹീഹാകുക എന്നത് ഹദീസ് സ്വഹീഹ്‌ ആകുക എന്നതിനെ അനിവാര്യമാക്കുന്നില്ല " [ അൽ ബാ ഈസ് 42 ] ഇതേ കാര്യം തന്നെ ഇമാം ഹാക്കിമിന്റെ ഇഖ്തിസാറിലും പറയുന്നു والحكم: بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن، إذ قد يكون شاذاً أو معللاً സനദ് ഹസനോ സ്വാഹീഹോ ആയാലും മത് ന് സ്വഹീഹകണമെന്നില്ല അത് ശാദ്ധോ, മുഅല്ലലോ ആകാം എന്ന് ഇമാം ഹാക്കിം പറയുന്നു .[ശറഹ് ഇഖ്തിസാർ ഉലൂമുൽ ഹദീസ് 3/ 17 ] അപ്പോൾ സനദ് മാത്രം നോക്കിയല്ല ഹദീസിന്റെ പ്രാമാണികത സ്ഥാപിക്കുന്നത് . സ്വഹീഹ് ബുഖാരിയെന്നോ സ്വാഹീഹ്‌ ഇബ്ൻ ഖുസൈമ എന്നോ കിതാബിന് പേരിട്ടാൽ അതിലുള്ളത് മുഴുവനും സ്വഹീഹ് എന്നല്ല അർത്ഥം . ബുഖാരി സ്വഹീഹാക്കിയത് ഇബ്ൻ ഖുസൈമ സ്വഹീഹ് ആക്കിയത് എന്നെ ഉള്ളൂ , അതിനാലാണ് ഇമാം ദാറുഖുത്നി സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകളെ ദുര്ബലപ്പെടുത്തിയത് , അതുകൊണ്ട് തന്നെയാണ് ഷെയ്ഖ് അൽബാനിപോലും സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകളെ ദുര്ബലപ്പെടുത്തിയത്. ഒരു ഉദാഹരണം പറഞ്