അല്ലാഹുവിന്റെ സൃഷ്ടിയോടു സാദിര്ഷപ്പെടുത്തുന്ന രൂപത്തിൽ ജീവനുള്ളവയുടെ ചിത്രങ്ങൾ വരയ്ക്കുന്നത് ഹറാമാണ്.എന്നാൽ ഫോട്ടോ പ്രതിബിംബം മാത്രമാണ്. സൃഷ്ടിയല്ല. അത് കൊണ്ട് തന്നെ തെറ്റായ ഉദ്ദേശങ്ങൾക്കല്ലെങ്കിൽ ഹലാലുമാണ്.എന്നാൽ തസ്‌വീർ ഉണ്ടാക്കുന്നവർ ശിക്ഷിക്കപ്പെടും എന്ന ഹദീസ് വെച്ച് ഫോട്ടോയും വിഡിയോയും ഹറാമാക്കിയ നൂറ്റാണ്ടിലെ മുഹദ്ദിസായ ഷെയ്ഖ് നാസിറുദ്ധീൻ അല്ബാനിയും അത് പോലെ മറ്റു പണ്ഡിതന്മാരുടെയും ഫത്വയിലെ അബദ്ധങ്ങളാണ് സാകിർ നായിക് ഇവിടെ തികച്ചും യുക്തിസഹമായും പ്രമാണബദ്ധമായും സമര്ഥിച്ചിരിക്കുന്നതു. പ്രമാണം മനസ്സിലാക്കുന്നിടത്തു യുക്തിയൊക്കെ മാറ്റിവെച്ചു പണ്ഡിതന്മാരെ അന്ധമായി പിന്തുടരുന്ന പ്രവണത സമീപകാലത്തു കണ്ടുവരുന്നു. അത്തരക്കാർക് ഒരു ഉല്ബോധനമാണ് ഈ പ്രഭാഷണം. ഇത് പോലെ തന്നെയാണ് സംഗീതത്തിന്റെ വിഷയത്തിലും. അല്ലാഹുവിന്റെ സ്മരണയിൽ നിന്നും തെറ്റിക്കുന്നുവെങ്കിൽ, സംഗീതം എന്നല്ല വിനോദമായാലും ഹറാം തന്നെ. എന്നാൽ അല്ലാഹുവിന്റെ സ്മരണയിലേക്കു നമ്മെ നയിക്കുന്നതും, അന്ധവിശ്വാസങ്ങളിൽ നിന്നും നമുക്കു മുക്തി നൽകുന്നതും ആയ നല്ല ഗാനങ്ങൾ അതിൽ വാദ്യോപകരണങ്ങൾ ഉണ്ടെങ്കിൽ പോലും അത് ഹലാലാണ്. ദഫ് മുട്ടുന്നത് വാദ്യോപകരണമാണ്. മാത്രവുമല്ല കേൾക്കുവാൻ അരോചകവുമാണ്. എന്നാൽ അത് പോലും നബി സ അനുവദിക്കുകയുണ്ടായി. ദഫ് ഒഴിച്ചുള്ള എല്ലാ സംഗീത ഉപകരണങ്ങളും ഹറാമാണെന്ന് നബി സ ഒരിടത്തും പറഞ്ഞിട്ടില്ല. ദഫ് മുട്ടി എന്ന കാരണം കൊണ്ടല്ല നബി സ അവിടുത്തെ സന്നിധിയിൽ പാട്ടു പാടാൻ ആ കുട്ടികൾക്ക് അനുവാദം കൊടുത്തത്. ആഘോഷ ദിവസം ആയതിന്റെ പേരിലാണ്. ആ സന്ദർഭത്തിൽ ദഫിനു പകരം മറ്റൊരു സംഗീതോപകരണം ആയിരുന്നെങ്കിൽ നബി സ അനുവദിക്കുമായിരുന്നില്ല എന്ന് പറയാൻ എന്താണ് തെളിവ് ? വിഷയത്തിൽ നെല്ലും പതിരും തിരിച്ചറിയുക. സംഗീതം ഹറാമാണെന്ന് പറഞ്ഞ ഹദീസുകളിൽ സ്വഹീഹ് ഉണ്ടെങ്കിൽ തന്നെ അവിടെ ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ സ്മരണയിൽ നിന്നും തെറ്റിച്ചുകളയുന്നതും തിന്മയിലേക്ക് മനുഷ്യനെ നയിക്കുന്നതുമായ സംഗീതത്തെ മാത്രമാണ്. അതല്ലാതെ എല്ലാ സംഗീതവും ഹറാമാണെന്ന് പറയുന്നുവെങ്കിൽ, ഗാനങ്ങളും ഹറാമാണെന്ന് പറയേണ്ടിവരും. കാരണം സംഗീതം എന്ന വാക്കു ഗാനങ്ങളെയും വാദ്യോപകരങ്ങളെയും ഒരുപോലെ ഉൾകൊള്ളുന്നു. ഗാനം ഹറാമാണെങ്കിൽ നബി സ ഒരിക്കലും അത് അനുവദിക്കുകയില്ല. അള്ളാഹു അനുവദിച്ച ഒരു കാര്യത്തെ ഹറാമാണെന്ന് പറയുന്നത് ദൈവ ധിക്കാരമാണെന്നു ഓർക്കുക.സത്യം മനസ്സിലാക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.

Comments

Popular posts from this blog