സനദ് മാത്രം സ്വഹീഹായാൽ പോരെ ? സനദ് സ്വഹീഹായാൽ മാത്രം ഹദീസ് സ്വഹീഹ് ആകില്ല . മത് ന് കൂടി ഇല്ലത്തിൽ നിന്നും മുക്തമാകണം . ഇമാം ഇബ്ൻ കസീർ പറയുന്നു : صحة الإسناد لا يلزم منها صحة الحديث ഹദീസിന്റെ സനദ് സ്വഹീഹാകുക എന്നത് ഹദീസ് സ്വഹീഹ് ആകുക എന്നതിനെ അനിവാര്യമാക്കുന്നില്ല " [ അൽ ബാ ഈസ് 42 ] ഇതേ കാര്യം തന്നെ ഇമാം ഹാക്കിമിന്റെ ഇഖ്തിസാറിലും പറയുന്നു والحكم: بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن، إذ قد يكون شاذاً أو معللاً സനദ് ഹസനോ സ്വാഹീഹോ ആയാലും മത് ന് സ്വഹീഹകണമെന്നില്ല അത് ശാദ്ധോ, മുഅല്ലലോ ആകാം എന്ന് ഇമാം ഹാക്കിം പറയുന്നു .[ശറഹ് ഇഖ്തിസാർ ഉലൂമുൽ ഹദീസ് 3/ 17 ] അപ്പോൾ സനദ് മാത്രം നോക്കിയല്ല ഹദീസിന്റെ പ്രാമാണികത സ്ഥാപിക്കുന്നത് . സ്വഹീഹ് ബുഖാരിയെന്നോ സ്വാഹീഹ് ഇബ്ൻ ഖുസൈമ എന്നോ കിതാബിന് പേരിട്ടാൽ അതിലുള്ളത് മുഴുവനും സ്വഹീഹ് എന്നല്ല അർത്ഥം . ബുഖാരി സ്വഹീഹാക്കിയത് ഇബ്ൻ ഖുസൈമ സ്വഹീഹ് ആക്കിയത് എന്നെ ഉള്ളൂ , അതിനാലാണ് ഇമാം ദാറുഖുത്നി സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകളെ ദുര്ബലപ്പെടുത്തിയത് , ...
Posts
- Get link
- X
- Other Apps
ഷെയ്ഖ് അല് ബാനി[റ ഹ് ] ബുഹാരിയിലെ ഹദീസുകളെ ദുര് ബലപ്പെടുതിയിട്ടുണ്ടോ ? ചോദ്യം : താങ്ങ ള് ബുഹരിയിലെ ഹദീസുകള് ദുര്ബലമാക്കിയെന്നു പറഞ്ഞത് സത്യമാണോ ? ഷൈക് അല് ബാനി : ഞാന് ബുഹരിയിലെ ചില ഹദിസുകളെ ദുര്ബലമാക്കിയെങ്കില് അത് യാഥാര്ത്യമാണ് അതിനെ നിഷേധികാന് ആര്ക്കും അവകാശമില്ല .ബുഹരിയില് ദുര്ബലങ്ങള് ഉണ്ടെന്ന വാദം ആര്ക്കും നിഷേധികനവകശമില്ല . അതിനു പല കാരണങ്ങളുമുണ്ട് . ഒന്ന് ഇസ്ലാമിക പണ്ഡിതന്മാരും വിദ്യര്തി കളും ഒരുപോലെ അന്ഗീകരികുന്നു അല്ലാഹുവിന്റെ റസൂല് മാത്രമാണ് തെറ്റ് പറ്റാത്ത വെക്തി എന്നത് .മാത്രവുമല്ല ആരുടെയെങ്ങിലും മനസ്സില് ഏതെങ്കിലും ഗ്രന്ഥ ത്തിന്റെ നാമം ഒര്മാവന്നലോ അത് വായിച്ചാലോ അവനു ഒന്നോര്കുക അല്ലാഹുവിന്റെ ഗ്രന്ഥമാണ് തെറ്റുകളില് നിന്നും പോരയിമാകളില് നിന്നും മുക്തം . അതാണ് ഇമാം ഷഫീ പറഞ്ഞത് " അള്ളാഹു അവന്റെ ഗ്രന്ഥ മല്ലാത്ത മറ്റെല്ലാ ഗ്രന്ഥ ങ്ങളെയും തെറ്റുകളുള്ളതാനെന്നു പ്രക്യപിച്ചത് " അത് സത്യവുമാണ് . അതിനെ കുറിച്ച് തര്ക്കതിനും ...
- Get link
- X
- Other Apps
കണ്ണേർ യാഥാർത്യമെന്ത് ? ഷാഹിദ് മുവാറ്റുപ്പുഴ ആധുനികരും പൂർവികരുമായ ധാരാളം സമൂഹം കണ്ണേറു് എന്ന അന്ധവിശ്വാസത്തിൽ വിശ്വാസികുന്നവരാണ് . ചരിത്രത്തിന്റെ പിന്നാം പുറങ്ങളിലേക്ക് പോയാൽ അങ്ങ് റോമക്കാരുടെയും ഗ്രീകുകാരുടെയും വിശ്വാസം മുതൽ പഴക്കമുണ്ട് ഈ കണ്ണേറിന് . ഈജിപ്ഷ്യൻസും , ഇസ്രായില്യരും , ഇന്ത്യാകാരും എല്ലാം പണ്ട് കാലം മുതൽ ഈ അന്ധവിശ്വാസത്തിൽ വിശ്വസികുന്നവരാണ് . ഓരോ രാജ്യത്തും അതിനു പല നാമങ്ങളാണ് . അറേബ്യയിൽ ഐനുൽ ഹസദ് എന്നും , ഗ്രീകിൽ മടിയാസ്മ എന്നും , ഹിബ്രൂവിൽ അയിൻഹറാ എന്നും , ഇന്ത്യയിൽ നസർ എന്നും , കേരളത്തിൽ കണ്ണേർ എന്നും സംസ് ക്രിതത്തിൽ ദൃഷ്ടിദോഷം എന്നുമെല്ലാം അറിയപെടുന്നു .പ്ലാറ്റൊയുടെയും , യുക്ലിടിന്റെയും എല്ലാം ഗ്രന്ഥങ്ങളിൽ ഇതു സ്ഥാനം പിടിച്ചിട്ടുണ്ട് . എന്നാൽ ആധുനിക ശാസ്ത്രം ഇതിനെ നിഷേധിക്കുന്നു . മനുഷ്യന്റെ കണ്ണുകളിൽ നിന്നും അത്തരം ഒരു റെഡിയേഷൻ ഉണ്ടാകുനില്ല എന്നാണ് പറയുന്നത് . പാരാസൈകോളജി എന്ന പേരിൽ ഇന്ന് പല അന്ധവിശ്വാസങ്ങളും പലരും പ്രചരിപ്പിക്കുന്നു . human ocular extra mission എന്ന പേരില് കണ്ണേറിനെ ന്യായികരികുന്ന spiritual psychologist കളും ഉണ്ട്. ഈ കണ്ണേറിൽ നിന്നും രക്ഷ ...
- Get link
- X
- Other Apps
സിഹ്‌റും, അവ്യക്തകാര്യകാരണ ബന്ധവും അ ല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ് നബി [സ ] ക്ക് കൂടോത്രം ബാധിച്ചിരുന്നു എന്ന കഥ മുസ്ലിം ഭൂരിഭാഗം വിശ്വസിക്കുന്നു . ഇസ്ലാമിക ലോകത്തെ ആധികാരിക ഗ്രന്ഥങ്ങളിലെല്ലാം പ്രസ്‌തുത കൂടോത്രകഥ സ്ഥാനം പിടിച്ചുകഴിഞ്ഞു . നന്നേ ചുരുക്കം ചില പണ്ടിതന്മാരൊഴിച്ചു ബാക്കി ഭൂരിഭാഗം ആളുകളും ആ കഥ ന്യായീകരിച്ചു സ്വീകരിക്കുന്നു. എതിർത്തവർ പറഞ്ഞത് ; പ്രവാചകത്വത്തിനു ചേരുന്ന വിശേഷണമല്ല കൂടോത്രബാധ എന്നത് . കാരണം ഒരു പ്രവാചകനായ മനുഷ്യന്റെ ബുദ്ധിക്കോ , മനസ്സിനോ യാതൊരു വിധത്തിലുമുള്ള ചെറുതാണെങ്കിലും പോലും ഒരു തകരാറു ഉണ്ടാകാൻ പാടില്ലാത്തതാണ് . ഒരു ദിവസമെങ്കിലും അല്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും ഒരു നബിയുടെ ...